District News
കണ്ണൂർ: ഇന്നു നടക്കുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പണിമുടക്കിന് മുന്നോടിയായും എൽഐസി ജീവനക്കാരും ഏജന്റുമാരും പ്രകടനവും പൊതുയോഗവും നടത്തി. എൽഐസി എംപ്ലോയീസ് യൂണിയൻ, എൽഐസി. ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ, എൽഐസി പെൻഷനേഴ്സ് അസോസിയേഷൻ, സെക്യൂരിറ്റി ആൻഡ് ലേബർ കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ എൽഐസി ഓഫീസുകൾക്കുമുന്നിലാണ് പ്രകടനവും പൊതുയോഗവും നടത്തിയത്. കണ്ണൂരിൽ എൽഐസി എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ പ്രസിഡന്റ് കെ. ബാഹുലേയൻ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ-കാസർഗോഡ് ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ എം.കെ. പ്രേംജിത്ത് അധ്യക്ഷത വഹിച്ചു. ടി.മണി,എൻ.രാധാകൃഷ്ണൻ, സി.സി. വിനോദ്, എ.എം.മനോഹരൻ, പ്രദീപൻ കണ്ണോത്ത്, എൻ.അനിൽകുമാർ,എം.മോഹനൻ, ശ്രുതി. പി. ഹേമരാജ്, കെ. റിജേഷ് എന്നിവർ പ്രസംഗിച്ചു. തലശേരി ബ്രാഞ്ച് ഒന്നിൽ വി.വിജയകുമാരൻ, എ.പി. രജില, വി.രമേശൻ, പി.വിനയൻ എന്നിവരും ബ്രാഞ്ച് രണ്ടിൽ എം.അനിൽകുമാർ, പി.അശോകൻ, എ. ദിനേശ്, എൻ. വിനോദ്, വി. തനൂജ, കെ.സി.ചന്ദ്രൻ, വി.അജിത്കുമാർ, പി.പ്രജിൽ എന്നിവർ പ്രസംഗിച്ചു.
തളിപ്പറമ്പിൽ എം. കെ.മോഹനൻ, കെ.ഗണേശൻ, യു.ഭവാനി, സി.വി. മനീഷ, കെ.ധീരജ്, മട്ടന്നൂരിൽ കെ.രമേശൻ,സി.പി. സുധീർ, കെ.സദാനന്ദൻ, എം.മനോജ്, പയ്യന്നൂരിൽ കെ.വി.വേണു, എം.ചന്ദ്രൻ, രമേഷ് പുതിയറക്കൽ, സി.കെ. സജീവൻ, പി.ജയേഷ്, എന്നിവർ പ്രസംഗിച്ചു.
International
വത്തിക്കാന് സിറ്റി: രാജ്യത്ത് അരങ്ങേറുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില് നൈജീരിയന് ജനതയോട് പ്രാർഥനാപൂർവമായ സാമീപ്യം പ്രകടിപ്പിച്ച് ലെയോ പതിനാലാമൻ മാർപാപ്പ.
ഓരോ പൗരന്റെയും സംരക്ഷണം ഉറപ്പാക്കാൻ അധികാരികള് ശ്രമിക്കണമെന്നു മാർപാപ്പ ഭരണാധികാരികളോട് ആഹ്വാനം ചെയ്തു.
നൈജീരിയയിലെ വിവിധ സമൂഹങ്ങൾക്കെതിരായ സമീപകാല ആക്രമണങ്ങളിൽ നിരവധി പേര്ക്കു ജീവൻ നഷ്ടപ്പെട്ടതു ദുഃഖത്തോടും ആശങ്കയോടും കൂടിയാണ് അറിഞ്ഞതെന്നും അക്രമത്തിനും ഭീകരതയ്ക്കും ഇരയായ എല്ലാവരോടും പ്രാർഥനാപൂർവമായ സാമീപ്യം പ്രകടിപ്പിക്കുകയാണെന്നും മാർപാപ്പ പറഞ്ഞു.
കടുന, നൈജർ എന്നിവയുൾപ്പെടെ നിരവധി നൈജീരിയൻ സംസ്ഥാനങ്ങളിൽ സമീപദിവസങ്ങളിൽ സായുധ സംഘങ്ങൾ ആക്രമണങ്ങൾ നടത്തിയിരുന്നു.
Kerala
കണ്ണൂർ: വെനസ്വേലിയൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയേയും അമേരിക്കൻ സൈന്യം പിടികൂടിയതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്ക കാണിച്ചത് തെമ്മാടിത്തമാണെന്നും വെനസ്വേലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെനസ്വേലയുടെ പ്രസിഡന്റിനെ ആ രാജ്യത്ത് കടന്ന് ആക്രമിച്ച് ബന്ധിയാക്കിയത് എന്ത് നീതിയാണെന്ന് പിണറായി ചോദിച്ചു. രാജ്യത്തിന്റെ അതിർത്തി എവിടെയാണെന്ന ചോദ്യമാണ് ഇതിലൂടെ ഉയരുന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്ത് രാജ്യത്തിന്റെ ഭരണാധികാരിയെയും ഭാര്യയെയും ബന്ധിയാക്കി.
അമേരിക്കൻ അധിനിവേശത്തിനെതിരെ ലോകമാകെ പ്രതിഷേധം ഉയരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒരു രാജ്യത്തിന്റെ പരമാധികാരത്തിൽ അമേരിക്ക കടന്നുകയറിയിട്ടും അതിനെ വിമർശിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെയും പിണറായി വിമർശിച്ചു.
ഇന്ത്യയുടെ ശബ്ദം നേരത്തേ മൂന്നാം ലോക രാജ്യങ്ങൾക്കൊപ്പമായിരുന്നു. സാമ്രാജ്യത്വത്തിന് എതിരായിരുന്നു. എന്നാൽ ഇന്ന് അമേരിക്കൻ അധിനിവേശത്തിനെതിരെ ശബ്ദിക്കാൻ ഇന്ത്യക്ക് കഴിയുന്നില്ലെന്നും പിണറായി പറഞ്ഞു.